കൊച്ചി: ബന്ധന് മ്യൂച്വല്‍ ഫണ്ട് ബന്ധന് ഗോള്‍ഡ് ഇടിഎഫും ബന്ധന് സില്‍വര്‍ ഇടിഎഫും അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡ് സ്കീമുകള്‍ യഥാക്രമം ഭൗതിക സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ആഭ്യന്തര വിലകള്‍ ട്രാക്ക് ചെയ്യും. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയെ സഭാവിരുദ്ധരുടെ കൈകളിൽ എത്തിച്ചു കൊടുക്കുന്ന സീറോ മലബാർ സഭയിലെ കൂട്ടിക്കൊടുപ്പുകാരനായ മെത്രാനാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് കുറ്റപ്പെടുത്തി.
സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെൻറ് മേരീസ് ബെസലിക്കയിൽ പോലും സഭ നിരോധിച്ച കുർബാന നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചതോടെ മെത്രാപ്പോലീത്തൻ വികാരിയുടെ യഥാർത്ഥ മുഖം വെളിച്ചത്തായി. സിനഡ് തീരുമാനിച്ചതും മാർപാപ്പ സഭ മുഴുവനിലും നടപ്പാക്കണമെന്ന് കല്പിച്ചിരിക്കുന്നതുമായ ഏകീകൃത കുർബാന നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട മാർ പാംപ്ലാനി സഭാ തീരുമാനങ്ങളെ അട്ടിമറിക്കുകയാണ്. ......
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നതിൽ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. പദ്ധതിയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുസർക്കാരുകളെയും ബന്ധിപ്പിച്ച വ്യക്തിയായ ബ്രിട്ടാസിന്റെ പങ്കിനെ തുറന്നു പറഞ്ഞ മന്ത്രി, ജോൺബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.
കേരളം സർവസമ്മതത്തോടെയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. ......
ഇന്ത്യയിലെ മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവന ദാതാക്കളായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), ആകാശ് നാഷണൽ ടാലന്റ് ഹണ്ട് എക്സാം (എഎൻടിഎച്ച്ഇ), ഇന്ത്യൻ ഒളിമ്പ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (ഐഒക്യുഎം), എൻഡിഎ, എഎഫ്എംസി എന്നിവയുൾപ്പെടെയുള്ള പ്രധാന ദേശീയ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. 2024-ൽ 14.5 ലക്ഷം വിദ്യാർഥികളാണ് പ്രധാന ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിലൊന്നായ ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷയിൽ (എഎൻടിഎച്ച്ഇ) പങ്കെടുത്തതെന്ന് എഇഎസ്എൽ അറിയിച്ചു.
ദേശീയ ഗണിത ഒളിമ്പ്യാഡിലേക്കുള്ള പ്രവേശന പരീക്ഷയെന്ന നിലയിൽ 8,129 വിദ്യാർഥികൾ അടുത്ത റൗണ്ടിലേക്ക് (ആർഎംഒ/ഐഎൻഎംഒ) യോഗ്യത നേടി. ......
കൊളത്തൂർ നാഷനൽ എൽപി സ്കൂളിലെ അറബി അധ്യാപിക നഫീ സ ആണ് മരിച്ചത്.......
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി നാളെ വിധി പറയും. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നസീറ നാളെ രാവിലെ 11 മണിയോടെയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
വാദം ഒന്നേമുക്കാൽ മണിക്കൂർ .
രാഹുലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് 1 മണിക്കൂറും 45 മിനിറ്റാണ് വാദത്തിനായി എടുത്തത്.
പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ......
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി. തുടർ വാദത്തിന് ശേഷമാവും വിധി പറയുക.
സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം ഇന്നുച്ചയോടെ നിർത്തിവച്ചു.
പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും പ്രശസ്ത അഭിഭാഷകനുമായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനമായ ഡിസംബർ 3, രാജ്യത്ത് ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നു. ......
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. അതേസമയം, കോൺഗ്രസിന് നേരിട്ടത് വലിയ തിരിച്ചടിയാണ്.......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയുടെ ഡീനായി ഡോ. രാധികാ രാജശ്രീ എസ് ആർ ചുമതലയേറ്റു.......